KeralaLatest NewsNewsInternationalKuwaitGulf

സംശയമുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിൽ അറിയിക്കണം: ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

കുവൈത്ത് സിറ്റി: സംശയാസ്പദമായ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. കുവൈത്ത് സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയവയ്ക്ക് എതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Read Also: ഫ്രിഡ്ജില്‍ കരുതിയ ഭക്ഷണം കഴിക്കുമ്പോള്‍ സൂക്ഷിക്കണം, നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

കരിമ്പട്ടികയിൽപെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരെ കുറിച്ചുള്ള വിവരം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനു ധനസഹായം നൽകൽ തുടങ്ങി 3 വർഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച് വിവരം നൽകണമെന്നാണ് കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശം. പണമിടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഉപഭോക്താക്കളുടെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനെ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, ഉപഭോക്താക്കളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കുമ്പോൾ ഇത്തരം പണമിടപാടുകളിന്മേലുള്ള പ്രത്യാഘാതം വ്യക്തി ഏറ്റെടുക്കേണ്ടിവരുമെന്ന് സെൻട്രൽ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button