Latest NewsNewsIndia

കശ്മീരിലെ ഇരട്ട സ്‌ഫോടനം, ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുന:രാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് രാവിലെ 7ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താന്‍കോട്ട്, ഹൈവേ പൊലീസിന്റെയും സിആര്‍പിഎഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂര്‍ വാനിയും വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്.

Read Also: ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ? ഇതൊക്കെ സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങളെന്ന് സ്പീക്കർ ഷംസീര്‍

25 കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം രാത്രിയില്‍ ചക് നാനാക്കില്‍ വിശ്രമിക്കും. തുടര്‍ന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button