കോഴിക്കോട്: മാര്‍ക്സിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോകുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പൊലീസുകാരെ ടെന്റു കെട്ടി പാര്‍പ്പിച്ചിരിക്കുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഇതെല്ലാം എന്നാണ് പറയുന്നത്. ‘ഇയാളെ ആര് എന്തു ചെയ്യാനാണ്’ എന്നും ചെന്നിത്തല ചോദിക്കുന്നു.
Read Also: കോഴിക്കോട് തെരുവുനായ ആക്രമണം : സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്
”പണ്ട് കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു കാറപകടത്തില്‍ പെട്ട് നട്ടെല്ലിനു പരുക്കു പറ്റിയപ്പോഴാണ് ആരോഗ്യം വീണ്ടെടുക്കാന്‍ നീന്തുന്നതു നല്ലതാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അന്ന് ക്ലിഫ് ഹൗസിലുണ്ടാക്കിയ നീന്തല്‍ക്കുളത്തെക്കുറിച്ച് പില്‍ക്കാലത്ത് മുഖ്യമന്ത്രിയായെത്തിയ നായനാര്‍ പറഞ്ഞത്, അതില്‍ താന്‍ കുളിക്കില്ലെന്നും തന്റെ വളര്‍ത്തുനായയാവും കുളിക്കുകയെന്നുമാണ്. ഇപ്പോഴവിടെ കുളിക്കുന്നത് പിണറായി വിജയനാണ്’.
സിഎമ്മിനു പാലുകുടിക്കാന്‍ ക്ലിഫ് ഹൗസില്‍ തൊഴുത്തുണ്ടാക്കാന്‍ പണം അനുവദിച്ചു. ‘കേരളം കണികണ്ടുണരുന്ന മില്‍മ’പാല്‍ കുടിച്ചാണ് മറ്റെല്ലാവരും ജീവിക്കുന്നത്. തൊഴുത്തില്‍ സിഎമ്മിന്റെ പശു പാല്‍ തരാന്‍ എ.ആര്‍.റഹ്മാന്റെ സംഗീതം കേള്‍പ്പിക്കാനായി 45 ലക്ഷമാണ് കൊടുത്തത്. ഇങ്ങനെയൊക്കെ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് ഖജനാവില്‍ പണമില്ലെന്നു പറഞ്ഞ് പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ മരവിപ്പിച്ചുവച്ചത്’- ചെന്നിത്തല പറഞ്ഞു.
Post Your Comments