
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Also : പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം
രണ്ട് തെരുവുനായ്ക്കൾ ചേർന്ന് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്തുവച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്.
വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെയും നായ ആക്രമിച്ചു.
Post Your Comments