അബുദാബി: 2023നെ സുസ്ഥിര വർഷമായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ ഉച്ചകോടിയുടെ ഈ വർഷത്തെ ആതിഥേയർ എന്ന നിലയിൽ രാജ്യത്തിന്റെ പങ്ക് നിറവേറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുക. മനസ്സുകളെ ഒന്നിപ്പിക്കുക, ഭാവി സൃഷ്ടിക്കുക എന്ന പ്രമേയത്തിലാണ് ഉച്ചക്കോടി. അതേസമയം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് സംയുക്ത കാഴ്ചപ്പാടും പ്രയത്‌നവും അനിവാര്യമാണെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കൽ, വെല്ലുവിളികളെ അതിജീവിക്കാൻ യോജിച്ചു പ്രവർത്തിക്കൽ, വർത്തമാനഭാവി തലമുറകൾക്ക് സുസ്ഥിര ഭാവിക്കായി പ്രവർത്തിക്കൽ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments