![](/wp-content/uploads/2023/01/gracy.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് (55) തൂങ്ങി മരിച്ചത്. മകന് ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേസിയുടെ ആത്മഹത്യ.
കോളജ് വിദ്യാര്‍ത്ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. മകന് ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് ഗ്രേസിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, കോടതിയിൽ ഹാജരാക്കിയ ഷൈനിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments