മലപ്പുറം: കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ ഇടുക്കി ചെറുതോണി സ്വദേശി ജോബിഷ് ആണ് മരിച്ചത്.
Read Also : പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് കുറച്ച് പെണ്‍കുട്ടികള്‍ ചാകുമെന്ന് പറഞ്ഞു, അത് അപശകുനം അല്ലേ?: സുപ്രിയ
പുതുപൊന്നാനിയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചയാളുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments