മാനന്തവാടി: പത്രം വിതരണക്കാരന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. തൃശിലേരി കുളിരാനിയില്‍ ജോജിയ്ക്കാണ്(23) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
തൃശിലേരി കാറ്റാടിക്കവലയിൽ ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജോജി ബൈക്കില്‍ നിന്നു തെറിച്ചുവീണു. പരിക്കേറ്റ ജോജിയെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പാലക്കാട് ധോണിയിലെ പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭാമായി. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്. ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ഇറങ്ങിയിരിക്കുന്നത്.
ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനാണ് സംഘത്തിൻ്റെ നീക്കം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
കാട്ടിൽ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാൽ ഉടൻ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകൾ ഓടിയ ചരിത്രമുണ്ട്. അതിനാൽ, ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിൻ്റെ തീരുമാനം. ആദ്യസംഘത്തിൻ്റെ നിര്‍ദേശത്തിനായി നിലവിൽ രണ്ടാം സംഘം ഫോറസ്റ്റ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. ദൗത്യം തുടങ്ങിയാൽ അഞ്ച് സംഘമായി പിരിഞ്ഞാവും ഇവരുടെ ബാക്കി നീക്കം.
Post Your Comments