Latest NewsNewsTechnology

മാർഗ്ഗരേഖകൾ തെറ്റിച്ചുള്ള സോഷ്യൽ മീഡിയ പ്രമോഷനുകൾ വേണ്ട! വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

സോഷ്യൽ മീഡിയ മുഖാന്തരം വിവിധ വീഡിയോകൾ ചെയ്യുന്ന വ്ലോഗർമാർക്കുളള മാർഗ്ഗരേഖകൾ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്

യുവതലമുറയിൽ പ്രത്യേക സ്വാധീനം ചെലത്തുന്നവരായി ഇന്ന് വ്ലോഗർമാർ മാറിയിട്ടുണ്ട്. പലപ്പോഴും ആകർഷിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ കോർത്തിണക്കിയാണ് വ്ലോഗർമാർ വീഡിയോകൾ ചെയ്യുന്നത്. അതേസമയം, ലഭിക്കുന്ന ഏത് ഉൽപ്പന്നവും വളരെ മികച്ചതാണെന്നും നല്ലതാണെന്നും പറയുന്ന പൊതു അവസ്ഥ വ്ലോഗർമാർക്കിടയിൽ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം വീഡിയോകളിൽ ചിലത് പെയ്ഡ് പ്രമോഷനുകളാകാറുണ്ട്. എന്നാൽ, പലപ്പോഴും ഇങ്ങനെയുള്ള വീഡിയോകളെ വേർതിരിച്ചറിയാൻ സാധാരണ പ്രേക്ഷകന് സാധിക്കാറില്ല. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് കേന്ദ്രം എത്തിയിരിക്കുന്നത്. പ്രേക്ഷകരെ കബളിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോകൾക്ക് പൂട്ടിടാനാണ് കേന്ദ്രത്തിന്റെ നീക്കം.

സോഷ്യൽ മീഡിയ മുഖാന്തരം വിവിധ വീഡിയോകൾ ചെയ്യുന്ന വ്ലോഗർമാർക്കുളള മാർഗ്ഗരേഖകൾ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്രമോഷനുകൾ, വീഡിയോകൾ എന്നിവ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുക. കൂടാതെ, തുടർച്ചയായി മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നവർക്ക് 3 കൊല്ലം വരെ വിലക്കേർപ്പെടുത്താനും സാധ്യതയുണ്ട്.

Also Read: പൊതുമുതൽ നശിപ്പിച്ച കേസ്: സ്പീക്കർ എഎൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

പെയിഡ് പ്രമോഷനുകൾ ചെയ്യുന്നുണ്ടെങ്കിൽ, പ്രേക്ഷകർക്ക് മനസിലാകുന്ന തരത്തിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കൂടാത, ഓഹരിയുളള കമ്പനിയുടെ ഉൽപ്പന്നം അല്ലെങ്കിൽ സേവനങ്ങൾ പ്രൊമോട്ട് ചെയ്യുന്നവരും ഈ മാർഗ്ഗനിർദേശം പാലിക്കേണ്ടതാണ്. എന്നാൽ, സിനിമകളുടെ റിവ്യൂ പോലുളള കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്നവർക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button