അടുത്തിടെ ടെക് ലോകം ഏറെ ചർച്ച ചെയ്ത ഇന്ത്യൻ നിർമ്മിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പേരു നൽകി കേന്ദ്ര സർക്കാർ. ‘ഭാരത് ഒഎസ്’ എന്ന പേരിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുക. ഇതിന്റെ ചുരുക്ക പേരാണ് ‘ഭാരോസ്’. കേന്ദ്ര സർക്കാറിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ നിർമ്മിത ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്നത്.
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത് മദ്രാസ് ഐഐടിയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സംരംഭമായ ജൻഡ്കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഭാരത് ഒഎസിന്റെ നിർമ്മാതാക്കൾ. നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കാൾ കൂടുതൽ സുരക്ഷിതമാണ് ഭാരോസ്. ഇതിനോടൊപ്പം തന്നെ ഉപഭോക്താവിന് ഫോണിനും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുകളിൽ കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണവും ഭാരോസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: ധോണിയെ വിറപ്പിച്ച പിടി 7നെ പിടികൂടാൻ ദൗത്യസംഘമിറങ്ങി
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഭൂരിഭാഗം സ്മാർട്ട്ഫോണുകളും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ആൻഡ്രോയ്ഡിന്റെ കുത്തക അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
Post Your Comments