NewsHealth & Fitness

മുടി കരുത്തോടെ വളരാൻ ഈ ഔഷധക്കൂട്ടുകൾ തലയിൽ പുരട്ടൂ

കരുത്തോടെ വളരുന്ന മുടി ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, പല കാരണങ്ങളാൽ ചിലരിൽ മുടികൊഴിച്ചിൽ രൂക്ഷമാകാറുണ്ട്. മുടികൊഴിച്ചിലിൽ നിന്ന് രക്ഷ നേടാൻ ഒട്ടനവധി പ്രകൃത ഒറ്റമൂലികൾ ഉണ്ട്. കൂടാതെ, മുടികൊഴിച്ചിൽ തടയാൻ ചില ഹെയർ പാക്കുകളും സഹായിക്കും. മുടികൊഴിച്ചിൽ വേഗത്തിൽ തടഞ്ഞ്, മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന ഹെയർ പാക്കിനെ കുറിച്ച് പരിചയപ്പെടാം.

ഒട്ടനവധി ഗുണങ്ങൾ ഉള്ള ഈ ഹെയർ പാക്ക് തയ്യാറാക്കാൻ രണ്ട് ചേരുവകളാണ് പ്രധാനമായും ആവശ്യമുള്ളത്. വീട്ടിൽ തന്നെ സുലഭമായുള്ള ഉള്ളിയും ഉലുവയുമാണ് ചേരുവകൾ. മുടിയുടെ സംരക്ഷണത്തിൽ വളരെയധികം പങ്കുവഹിക്കുന്ന ചേരുവകളാണ് ഇവ രണ്ടും. ഈ ഹെയർ പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം. അൽപം ഉലുവ എടുത്തതിനുശേഷം രാത്രി മുഴുവൻ നന്നായി കുതിർത്ത് വയ്ക്കുക. ഇവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വലിപ്പമുള്ള ഉള്ളിയെടുത്ത് നന്നായി അരിഞ്ഞതിനുശേഷം നീര് എടുക്കുക. അരച്ചുവെച്ച ഉലുവ പേസ്റ്റും ഉള്ളിനീരും നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടാവുന്നതാണ്. 30 മിനിറ്റ് എങ്കിലും തലയിൽ തേച്ചുപിടിപ്പിക്കണം. കൂടാതെ, നന്നായി മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം നൽകും. തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്.

Also Read: കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button