ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. പലപ്പോഴും കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകാതിരിക്കുമ്പോൾ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ കൊളസ്ട്രോൾ ഉള്ളവർ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ, അയല, ട്യൂണ എന്നീ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. അതിനാൽ, ഇത്തരത്തിലുള്ള മത്സ്യങ്ങൾ പരമാവധി കഴിക്കുക. കൂടാതെ, ഇത്തരം മത്സ്യങ്ങൾക്ക് ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുമുണ്ട്.
Also Read: കേരളത്തിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത് മോദി സർക്കാരിന്റെ സഹായത്തോടെ: കെ സുരേന്ദ്രൻ
കൊളസ്ട്രോൾ ഉള്ളവർ പയറുവർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പയറുവർഗ്ഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നാരുകൾ സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പയറുവർഗ്ഗങ്ങൾ മികച്ച ഓപ്ഷനാണ്.
Post Your Comments