
കോട്ടയം: കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് അപകടം. ഐ 20 കാറിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ഇന്നലെ രാവിലെ 8.30ന് കളത്തിപ്പടിക്കു സമീപം താന്നിക്കപടിയിൽ കെകെ റോഡിലാണ് അപകടം നടന്നത്. കോട്ടയത്തുനിന്നും പാലായിലേക്ക് പോകുകയായിരുന്നു ബസും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കുമളിയില്‍ നിന്നും വരികയായിരുന്ന ഐ 20 കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ വട്ടം തിരിഞ്ഞു മണര്‍കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം കെകെ റോഡില്‍ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
Post Your Comments