UAELatest NewsNewsInternationalGulf

സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ: പുതിയ കരാറിൽ ഒപ്പുവെച്ചു

അബുദാബി: സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ. സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. 200 കോടി ഡോളറാണ് യുഎഇ ഇതിനായി ചെലവിടുന്നത്. സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള സെസ്‌കോയുമായി യുഎഇ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. യുഎഇയുടെ പുനരുപയോഗ ഊർജ കമ്പനിയായ മസ്ദാർ ആണ് കരാറിൽ ഒപ്പിട്ടത്.

Read Also: ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു

നിക്ഷേപം സുഗമമാക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 മെഗാവാട്ട് സൗരോർജമാണ് ഉൽപാദിപ്പിക്കുക. പിന്നീട് അത് 2000 മെഗാവാട്ടാക്കി വർദ്ധിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. 75% ജലവൈദ്യുതിയെ ആശ്രയിക്കുന്ന സാംബിയയ്ക്ക് കരീബ തടാകത്തിലെ ജലനിരപ്പ് കുറഞ്ഞത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പദ്ധതി വിലയ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: കാറുകള്‍ തട്ടിയതിനെച്ചൊല്ലി തർക്കം: യുവാവിനെ ബോണറ്റില്‍ വെച്ച് വാഹനമോടിച്ച് യുവതി: വൈറലായി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button