Latest NewsNewsBusiness

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി മുകേഷ് അംബാനി

പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എൻവിഡിയ സിഇഒ ആയ ജെൻസൻ ഹുവാങ് ആണ്

ലോകത്തിലെ ഏറ്റവും മികച്ച സിഇഒ മാരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ കൂടിയാണ് മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023- ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റിലയൻസിന്റെ ഗ്രീൻ എനർജിയിലേക്കുള്ള മാറ്റത്തിനും, ടെലികോം, റീട്ടെയിൽ ശാഖകളുടെ വൈവിധ്യവൽക്കരണത്തിനും മേൽനോട്ടം വഹിക്കുന്നത് മുകേഷ് അംബാനിയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എൻവിഡിയ സിഇഒ ആയ ജെൻസൻ ഹുവാങ് ആണ്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. അതേസമയം, ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ സിഇഒ ലീന നായരാണ്. ആഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ മേധാവിയാണ് ലീന നായർ.

Also Read: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് പത്ത് വർഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button