ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് പത്ത് വർഷം തടവും പിഴയും

കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷി (40) നെയാണ് കോടതി ശിക്ഷിച്ചത്

മൂവാറ്റുപുഴ: കോതമംഗലം കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷി (40) നെയാണ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

Read Also : ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ

പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി പ്രതി തടവ് അനുഭവിക്കണം. 2019-ൽ ആണ് കേസിനാസ്പദമായ സംഭവം. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച സംഘത്തിൽ ഇൻസ്പെക്ടർ ടി.ഡി.സുനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.രജൻ കുമാർ, എ.എസ്.ഐ വി.എം.രഘുനാഥൻ, സി.പി.ഒ മാരായ ഗീരീഷ് കുമാർ, കെ.വി.സജന എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജമുന ഹാജരായി.

shortlink

Post Your Comments


Back to top button