KeralaLatest News

കാണാതായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അന്വേഷിക്കുന്നതിനിടെ ഗുരുവായൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

രാജപുരം: കാണാതായ വീട്ടമ്മയെയും കാമുകനെയും ഗുരുവായൂരിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കമിതാക്കളുടെ ആത്മഹത്യ മലയോരത്തെ ഞെട്ടിച്ചു. ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്.
ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ഗ്യാലക്‌സി ഇന്‍ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്.

കള്ളാറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഒക്ലാവിലെ കെ എം മുഹമ്മദ് ശരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോള്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

ഈ മാസം ഏഴിന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച്‌ ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശരീഫിന് ഭാര്യയും മക്കളും സിന്ധുവിന് ഭര്‍ത്താവും മക്കളുമുണ്ട്. മരിച്ച മുഹമ്മദ് ശരീഫിന്റെ ഭാര്യ: ശാഹിദ. മക്കള്‍: അഫീഫ, ശമ്മാസ്, അസിനാസ്. സിന്ധുവിന്റെ ഭര്‍ത്താവ് സതീഷ്. മക്കള്‍: ആര്യമോള്‍ ആഷില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button