News

സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ച സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസം മേളയായ ഫിറ്റര്‍ മാഡ്രിഡിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്പെയിനിലെ രാജാവ് ഫിലിപ്പ് ആറാമാനും രാജ്ഞി ലെറ്റീസിയയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ച സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്.

Read Also: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

ഫേസ്ബുക്കില്‍ മേളയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

സ്പെയിനില്‍ നിന്നും മറ്റു സമീപ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവത്തനങ്ങള്‍ക്കു ഈ മേളയിലെ സാന്നിദ്ധ്യം ഉപകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂറിസം മേളയായ FITUR മാഡ്രിഡിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു സ്പെയിനിലെ നിലവിലെ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. പ്രശസ്തമായ ഈ മേളയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം ഇന്ത്യ ടൂറിസം പവിലിയനില്‍ വെച്ചാണ് ഈ കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്’.

‘കൂടാതെ FITUR ടൂറിസം മേളയിലെ ഇന്ത്യ ടൂറിസം പവലിയന്‍ ഉദ്ഘാടന ചടങ്ങില്‍ സ്‌പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ.ദിനേശ് പട്‌നായിക്, ഇന്ത്യ ടൂറിസം അഡിഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ ശര്‍മ്മ എന്നിവരോടൊപ്പം പങ്കെടുത്തു’.

‘സ്പെയിനില്‍ നിന്നും മറ്റു സമീപ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവത്തനങ്ങള്‍ക്കു ഈ മേളയിലെ സാന്നിദ്ധ്യം ഉപകരിക്കും’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button