അബുദാബി: ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയ തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. 1.5 ലക്ഷം ദിർഹം (33.2 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് അബുദാബി അപ്പീൽ കോടതി വിധിച്ചത്. ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ തൊഴിലുടമയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതി തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം വിധിച്ചത്.
Read Also: തെലങ്കാനയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി മൈക്രോസോഫ്റ്റ് വീണ്ടും എത്തുന്നു, ലക്ഷ്യം ഇതാണ്
ജോലിക്കിടെ കൈ ഗ്രൈൻഡിങ് മെഷീനിൽ കുടുങ്ങാൻ കാരണം സുരക്ഷാ വീഴ്ച്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2 ലക്ഷം ദിർഹം നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് പരിക്കേറ്റ തൊഴിലാളി കോടതിയെ സമീപിച്ചത്. പ്രാഥമിക കോടതി വിധിച്ച ഒരു ലക്ഷം ദിർഹം പോരെന്നു ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി അപ്പീൽ കോടതിയെ സമീപിച്ചത്.
വലതു കൈ അറ്റുപോയതിനാൽ ദീർഘകാലം കാലം ജോലി ചെയ്യാനാകില്ലെന്ന തൊഴിലാളിയുടെ വാദം അംഗീകരിച്ചാണ് കോടതി അനുകൂല വിധി പ്രസ്താവം നടത്തിയത്.
Read Also: ആഗോള വിപണി കീഴടക്കാൻ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ എത്തും, സവിശേഷതകൾ അറിയാം
Post Your Comments