KottayamKeralaNattuvarthaLatest NewsNews

വ്യക്തി വൈരാ​ഗ്യം മൂലം ഗൃ​​ഹ​​നാ​​ഥ​​നെ കു​​ത്തി​ക്കൊ​​ല്ലാ​ൻ ശ്ര​​മം : പ്ര​​തി​​ പിടിയിൽ

പാ​​മ്പാ​​ടി പു​​ത​​രി​​പ്ര​​യി​​ല്‍ ക്രി​​സ്റ്റി​​ന്‍ രാ​​ജു ഫി​​ലി​​പ്പി(26)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: പാ​​മ്പാ​​ടി​​യി​​ല്‍ ഗൃ​​ഹ​​നാ​​ഥ​​നെ കു​​ത്തി​ക്കൊ​​ല്ലാ​ൻ ശ്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​​ അ​​റ​​സ്റ്റിൽ. പാ​​മ്പാ​​ടി പു​​ത​​രി​​പ്ര​​യി​​ല്‍ ക്രി​​സ്റ്റി​​ന്‍ രാ​​ജു ഫി​​ലി​​പ്പി(26)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പാ​​മ്പാ​​ടി പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രിയാണ് കേസിനാസ്പദമായ സംഭവം. പാ​​മ്പാ​​ടി നെ​​ടും​​കു​​ഴി ഓ​​ട്ടോ​റി​ക്ഷ സ്റ്റാ​​ന്‍​ഡി​​ന് സ​​മീ​​പ​​ത്ത് വെച്ച് ഇയാൾ പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ ഗൃ​​ഹ​​നാ​​ഥ​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ല്ലാ​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ത​​മ്മി​​ല്‍ മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. മു​​മ്പ് യു​​വാ​​വ് ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യയെ​​യും ആ​​ക്ര​​മി​​ച്ചതിനെതിരായ കേ​​സ് പാ​​മ്പാ​​ടി സ്റ്റേ​​ഷ​​നി​​ലു​​ണ്ട്. ഈ ​​പ​​രാ​​തി ന​​ൽ​കി​​യ​​തി​​ലു​​ള്ള വി​​രോ​​ധം മൂ​​ല​​മാ​​ണ് ഇ​​യാ​​ള്‍ ഗൃ​​ഹ​​നാ​​ഥ​​നെ ആ​​ക്ര​​മി​​ച്ച​​ത്.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ അ​​ന്വേ​ഷ​ണ സം​​ഘം ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ സു​​വ​​ര്‍​ണ​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button