Latest NewsNewsIndia

സ്ത്രീ ശാക്തീകരണത്തിന്റെ മോദി മാതൃക: സ്ത്രീകളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് മോദി സർക്കാർ കഴിഞ്ഞ 9 വർഷത്തിനിടെ നടപ്പാക്കിയിട്ടുള്ളത്. ഇത്തരം പദ്ധതികളിലൂടെ നിരവധി സ്ത്രീകൾക്ക് ഗുണഫലം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില പദ്ധതികളെ കുറിച്ച് അറിയാം.

Read Also: 10000 ദിർഹത്തിൽ അധികം മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം

പ്രധാനമന്ത്രി ജൻ ധൻ പദ്ധതിയിലൂടെ സത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ നൽകി. 25.7 കോടി വനിതകളാണ് പദ്ധതിയിലൂടെ അക്കൗണ്ടുകൾ തുറന്നത്. പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകളിൽ 50% ൽ അധികവും വനിതകളുടേതാണ്. പ്രസവാവധി 12 ആഴ്ച്ചയിൽ നിന്നും 26 ആഴ്ച്ചയായി വർദ്ധിപ്പിക്കാനുള്ള ചരിത്ര തീരുമാനവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പെൺ ഭ്രൂണഹത്യ നിരക്ക് വലിയ രീതിയിൽ കുറച്ചു. ഇതിന്റെ ഫലമായി രാജ്യത്തെ ലിംഗാനുപാതത്തിൽ വർദ്ധനവുണ്ടായി. 2012 – 13 ൽ 915 ആയിരുന്നു ലിംഗാനുപാതം എങ്കിൽ 2020-21 ൽ അത് 22 പോയിന്റ് ഉയർന്ന് 937 ആയി. കൂടാതെ, പെൺകുട്ടികളുടെ സെക്കൻഡറി ലെവൽ എഡ്യുക്കേഷൻ അനുപാതം 2012 – 13 ൽ 68.17 ആയിരുന്നെങ്കിൽ 2020-21 ൽ 10 പോയിന്റ് വർദ്ധിച്ച് 78.46 ആയി ഉയർന്നു.

പെൺകുട്ടികളുള്ള കുടുംബത്തിന് ഏറെ പ്രയോജനകരമായ പദ്ധതിയാണ് സുകന്യ സമൃധി യോജന. പെൺകുട്ടികൾക്കായി 2.72 കോടി സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഇതിലൂടെ തുടങ്ങിയത്. ഏകദേശം ?1.19 ലക്ഷം കോടിയാണ് ഈ അക്കൗണ്ടുകളിലുള്ള നിക്ഷേപം. രാജ്യത്തെ 9 കോടി വീടുകളിൽ ഇതിനോടകം ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനത്തിൽ വൻ വർദ്ധനവ് വരുത്തി. 311 രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്ന വേതനം. അംഗൻവാടി വർക്കർമാരുടെ വേതനത്തിലുള്ള കേന്ദ്ര വിഹിതം 4500 ആയും അംഗൻവാടി ഹെൽപ്പർമാരുടെ വേതനം 2500 ആയും വർദ്ധിപ്പിച്ചു.

Read Also: വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ആരംഭിക്കും: പ്രഖ്യാപനവുമായി വിമാന കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button