ബാംഗ്ലൂര്‍: കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, പൊതുജന സംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെ തുടര്‍ന്ന് സർക്കാർ നീക്കം പിന്‍വലിക്കുകയായിരുന്നു.
മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക എക്സൈസ് റൂൾഡ് 2023-ന്‍റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് കര്‍ണാടക സർക്കാർ പുറത്തിറക്കിയത്.
ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്.
Post Your Comments