CinemaMollywoodLatest NewsNews

അനൂപ് സത്യൻ ചിത്രത്തിൽ ശോഭനയും മോഹൻലാലും

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു. ആരാധകർക്കിടയിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ചർച്ചയാകുമ്പോഴും അഭിനേതാക്കളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ ശോഭനയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജോഡിയായിട്ടുള്ള ശോഭന വീണ്ടും നായികയാകും എന്ന വാർത്ത ആരാധകരിൽ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. 2009-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സാഗർ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരും ചിത്രത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഷെയിൻ നിഗം മോഹൻലാലിന്റെ മകന്റെ വേഷത്തിലാകുമെത്തുക എന്നും സൂചനകളുണ്ട്. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.

Read Also:- മൂ​ക​യും ബ​ധി​ര​യു​മാ​യ ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പരാതി : ഭർത്താവ് അറസ്റ്റിൽ

അതേസമയം, ‘റാം’, ‘എമ്പുരാൻ’ എന്നീ സിനിമകളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നു. ഈ സിനിമകൾക്ക് ശേഷമായിരിക്കും അനൂപ് സത്യന്റെ ചിത്രം ആരംഭിക്കുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button