Latest NewsNewsTechnology

ഇന്ത്യൻ വിപണിയിൽ പുതിയൊരു ഹാൻഡ്സെറ്റുമായി സാംസംഗ് എത്തി, സവിശേഷതകൾ അറിയാം

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ സാംസംഗ് ഗാലക്സി എ23 5ജി ഹാൻഡ്സെറ്റുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. എഡ്ജ്- ടു- എഡ്ജ് ഇൻഫിനിറ്റി- വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വലിയ സ്ക്രീനിൽ കണ്ടന്റുകൾ കാണാൻ സാധിക്കും. 1330 ഒക്ട കോർ പ്രോസസറിലാണ് പ്രവർത്തനം. അൾട്രാ വൈഡ്, ഡെപ്ത്, മാക്രോ ലെൻസ് എന്നിവയ്ക്കൊപ്പം 50 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: അയ്യപ്പൻ്റെ എഴുന്നള്ളത്ത് ശരംകുത്തിയിൽ സമാപിച്ചു; മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന്‌ സമാപനം 

സാംസംഗ് ഗാലക്സി എ23 5ജി സ്മാർട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 24,999 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന്റെ വില 22,999 രൂപയാണ്. പ്രധാനമായും സിൽവർ, ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button