സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ സാംസംഗ് ഗാലക്സി എ23 5ജി ഹാൻഡ്സെറ്റുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. എഡ്ജ്- ടു- എഡ്ജ് ഇൻഫിനിറ്റി- വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വലിയ സ്ക്രീനിൽ കണ്ടന്റുകൾ കാണാൻ സാധിക്കും. 1330 ഒക്ട കോർ പ്രോസസറിലാണ് പ്രവർത്തനം. അൾട്രാ വൈഡ്, ഡെപ്ത്, മാക്രോ ലെൻസ് എന്നിവയ്ക്കൊപ്പം 50 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read: അയ്യപ്പൻ്റെ എഴുന്നള്ളത്ത് ശരംകുത്തിയിൽ സമാപിച്ചു; മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന് സമാപനം
സാംസംഗ് ഗാലക്സി എ23 5ജി സ്മാർട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 24,999 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന്റെ വില 22,999 രൂപയാണ്. പ്രധാനമായും സിൽവർ, ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments