അബുദാബി: സ്‌കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന ശക്തമാക്കാൻ യുഎഇ. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സ്‌കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന നടക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ പരിശോധനയാണ് ഇപ്പോൾ വീണ്ടും ആരംഭിച്ചത്.
സ്‌കൂളിന്റെ മികവും കോട്ടവും പ്രവർത്തനങ്ങളും വിലയിരുത്തി ഔട്ട്സ്റ്റാൻഡിങ്, വെരി ഗുഡ്, ഗുഡ്, ആക്‌സപ്റ്റബിൾ, അൺ ആക്‌സപ്റ്റബിൾ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. നിലവാരത്തിന് ആനുപാതിക ഫീസ് വർദ്ധനയ്ക്കും അധികൃതർ അനുമതി നൽകും. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പിന്റെ സ്‌കൂളുകളും മുൻകാലങ്ങളിൽ വിശിഷ്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ദുബായിൽ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (കെഎച്ച്ഡിഎ) അബുദാബിയിൽ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുമാണ് പരിശോധന നടത്തുന്നത്.
Post Your Comments