Latest NewsNewsTechnology

വോഡഫോൺ- ഐഡിയയില്‍ നിന്നും പടിയിറങ്ങി ജീവനക്കാർ

കമ്പനി വളരെക്കാലമായി സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ട്

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയയിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 ശതമാനം ജീവനക്കാരാണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. രാജി സമർപ്പിച്ചവരിൽ ഭൂരിഭാഗവും സെയിൽസ് ടീമിലെ അംഗങ്ങളാണ്. അതേസമയം, ജീവനക്കാർ പിരിഞ്ഞുപോയതിന് പിന്നിലെ കാരണം അവ്യക്തമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ കമ്പനി നടത്തിയിട്ടില്ല.

കമ്പനി വളരെക്കാലമായി സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ശമ്പളവുമായി ബന്ധപ്പെട്ടോ മറ്റെന്തെങ്കിലും പ്രശ്നങ്ങളാണോ രാജിക്ക് പിന്നിലെന്ന് വ്യക്തമല്ല. ജീവനക്കാർ പടിയിറങ്ങുന്നതിനോടൊപ്പം, മൊബൈൽ വരിക്കാരെയും കമ്പനിക്ക് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 19 മാസത്തിനുള്ളിൽ 38.1 ദശലക്ഷം മൊബൈൽ വരിക്കാരെയാണ് നഷ്ടമായിട്ടുള്ളത്. അതേസമയം, കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിൽ ആളുകളുടെ എണ്ണത്തിൽ 35 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

Also Read: ശബരിമലയിലെ കാണിക്ക എണ്ണൽ: തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഇന്ന് സമർപ്പിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button