KannurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം : യുവാവിന് രണ്ടുവർഷം തടവും പിഴയും

പിലാത്തറ സി.എം നഗറിലെ തെക്കൻ ഹൗസിൽ ടി. റിജോ (33)യെയാണ് കോടതി ശിക്ഷിച്ചത്

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിലാത്തറ സി.എം നഗറിലെ തെക്കൻ ഹൗസിൽ ടി. റിജോ (33)യെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍ ആണ് ശിക്ഷ വിധിച്ചത്.

Read Also : പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്‍

2019 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. പരിയാരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ 11 കാരിയായ വിദ്യാർത്ഥിനിക്കു നേരെയാണ് റിജോ നഗ്നത പ്രദർശിപ്പിച്ചത്. രാവിലെ മദ്രസ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ പരിയാരം എസ്.ഐയായിരുന്ന വി.ആർ. വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ടി.എം. നിധീഷ് ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button