Latest NewsKeralaNews

മുരളീധരനോട് മറുപടി പറയാനില്ല, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം: കെവി തോമസ്

തിരുവനന്തപുരം: അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെവി തോമസ്. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെവി തോമസ്.

‘മുരളീധരനോട് മറുപടി പറയാനില്ല. കോൺഗ്രസിൽ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാൻ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളിൽ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തിൽ നിന്നും എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തിൽ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണ് ’- അദ്ദേഹം കൂട്ടിച്ചേർത്തു.

കെവി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാക്കും. കെവി തോമസിനെ കോൺഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button