ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ ‘മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍’ അപര്യാപ്തമായ രക്തപ്രവാഹം കാരണം ഹൃദയപേശികള്‍ വഷളാകാന്‍ തുടങ്ങുകയും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസ്സം മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകാനുള്ള അപകട ഘടകങ്ങള്‍ ഏതൊക്കെയാണെന്നത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കൊളസ്‌ട്രോള്‍
മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയാണ് വേണ്ടത്. ഭക്ഷണത്തിലെ നാരുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, പോഷകഗുണമുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതും പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
പ്രമേഹം
പ്രമേഹം ഹൃദയത്തെ ദോഷകരമായി ബാധിക്കും. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ 68% ജീവിതത്തെയും ഹൃദ്രോഗം അപഹരിക്കുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡോക്ടറുമായി സംസാരിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് കണ്ടെത്തുക. വ്യായാമം, കുറഞ്ഞ ഉപ്പ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, ആരോഗ്യകരമായ ഭാരം,സമ്മര്‍ദ്ദ നിയന്ത്രണം എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം കുറഞ്ഞേക്കാം.
പൊണ്ണത്തടി
പൊണ്ണത്തടി ഹൃദ്രോഗം മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദയാഘാത സാധ്യത എന്നിവയെല്ലാം ശരീരത്തിലെ അധിക കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരത്തില്‍ എത്താനും തുടരാനും സമീകൃതാഹാരം പിന്തുടരുകയും വ്യായാം ചെയ്യുന്നതും ശീലമാക്കുക.
പുകവലി
ഹൃദയാഘാത മരണങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് പുകവലിയാണ് കാരണം. നിങ്ങള്‍ സിഗരറ്റ് വലിക്കുകയാണെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ടോ നാലോ മടങ്ങ് വര്‍ദ്ധിക്കും. പുകവലി ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകള്‍ക്ക് ദോഷം ചെയ്യുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പുകവലിക്കാര്‍ക്ക് അപകടസാധ്യത കൂടുതലാണ്.
വ്യായാമില്ലായ്മ
പതിവ് മിതമായതും കഠിനവുമായ വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും. പൊണ്ണത്തടി, പ്രമേഹം, രക്തത്തിലെ കൊളസ്ട്രോള്‍ എന്നിവയെല്ലാം ശാരീരിക പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിക്കാം. ചില ആളുകള്‍ക്ക്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
സമ്മര്‍ദ്ദം
സമ്മര്‍ദ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ഇത് ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. പുകവലി, അമിതഭക്ഷണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സമ്മര്‍ദ്ദം കാരണമായേക്കാം.
Post Your Comments