പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
Read Also : കെ.വി തോമസിനെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു, നിയമനം ക്യാബിനറ്റ് റാങ്കോടെ
പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. സംഭവത്തിൽ, വിദ്യാർത്ഥികൾ ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നൽകി.
Read Also : ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്
അതേസമയം, ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതിനെ തുടർന്ന്, ഹോട്ടൽ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും ഇവിടെ നിന്ന് കണ്ടെത്തി. ജില്ലയിൽ പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Post Your Comments