അബുദാബി: 10,000 ദിർഹത്തെക്കാൾ അധികം മൂല്യമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധമാക്കി യുഎഇ. 150 ദിർഹമാണ് ഒരു വാണിജ്യ ഇൻവോയ്സിന്റെ അറ്റസ്റ്റേഷൻ ഫീസ്. ഇറക്കുമതി ചെയ്യുന്നതിന് 14 ദിവസത്തിനകം ഇൻവോയ്‌സ് സാക്ഷ്യപ്പെടുത്തണമെന്നാണ് യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
ഓൺലൈൻ വഴിയായിരിക്കും അറ്റസ്റ്റേഷൻ. ഓൺലൈൻ അറ്റസ്റ്റേഷനായി വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയ പോർട്ടലിൽ ഇൻവോയ്‌സിന്റെ പിഡിഎഫ് അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുമ്പോൾ റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പർ യുഎഇ കസ്റ്റംസുമായി ബന്ധിപ്പിക്കുന്നതിനാൽ അറ്റസ്റ്റ് ചെയ്യാതെ ഇറക്കുമതി ചെയ്യാൻ കഴിയില്ല.
നിയമം ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഇൻവോയ്‌സ് ഒന്നിന് 500 ദിർഹം വീതം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, വ്യക്തിഗത ഇറക്കുമതി, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി, ഫ്രീ സോണുകളിലേക്ക് കൊണ്ടുവരുന്ന വസ്തുക്കൾ എന്നിവയ്ക്ക് ഇളവുണ്ട്. യുഎഇ വഴി മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുന്ന ചരക്കുകൾ (ട്രാൻസിറ്റ് ഗുഡ്‌സ്), ഇ-കൊമേഴ്സ്, നയതന്ത്ര സ്ഥാപനങ്ങൾ, പൊലീസ്, മിലിറ്ററി, ചാരിറ്റബിൾ സൊസൈറ്റികൾ, രാജ്യാന്തര സംഘടനകൾ എന്നിവയുടെ ഇറക്കുമതിക്കും ഇളവ് നൽകിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Read Also: ശശി തരൂര്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നില്ല, തരൂരിനെതിരെ പരാതിപ്പട്ടികയുമായി കെ.സുധാകരന്‍
Post Your Comments