ന്യൂഡല്‍ഹി : ശശി തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘തരൂരിന്റെ നടപടികള്‍ എഐസിസിയെ അറിയിച്ചിരുന്നു. പാര്‍ട്ടിയുമായി ഒത്തു പോകണമെന്ന നിര്‍ദ്ദേശം തരൂര്‍ പാലിക്കുന്നില്ല. ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളില്‍ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ല’, സുധാകരന്‍ ആരോപിച്ചു. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തോടാണ് സുധാകരന്റെ പ്രതികരണം.
Read Also:സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു : പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ
അതേസമയം, കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ആണ് ശശി തരൂരിന്റെയും തീരുമാനം. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.
Post Your Comments