ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 390.02 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,045.74- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 112 പോയിന്റ് ഉയർന്ന് 18,165.30- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ 1,882 ഓഹരികൾ മുന്നേറിയും, 1,546 ഓഹരികൾ ഇടിഞ്ഞും, 126 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇന്ന് നേരിയ നേട്ടം രേഖപ്പെടുത്തി. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ലാർ സൺ ആൻഡ് ടർബോ, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, അൾട്രാടെക് സിമന്റ്, അദാനി എന്റർപ്രൈസസ്, ബിപിസിഎൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഓഹരി വിപണിയിൽ 11 കേരള കമ്പനികൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Also Read: ഗംഭീര തിരിച്ചുവരവുമായി ആമസോൺ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടം സ്വന്തമാക്കി
Post Your Comments