ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ്. 2023 ജനുവരി ആദ്യ വാരത്തിൽ യുഎസ് വിപണിയിൽ പുറത്തിറക്കിയ സാംസംഗ് ഗാലക്സി എ14 5ജി സ്മാർട്ട്ഫോണുകളാണ് ഇത്തവണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ അറിയാം.
6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,408 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും ഡാർക്ക് റെഡ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എ14 5ജി വാങ്ങാൻ സാധിക്കുക.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 20,999 രൂപയും, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 18,999 രൂപയും, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള എൻട്രി മോഡലിന് 16,499 രൂപയുമാണ് വില.
Post Your Comments