കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ തലയും മുഖവും മറച്ചു. വിഗ്രഹാരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തുണികള്‍, ചാക്കുകള്‍, അലൂമിനിയം ഫോയില്‍ എന്നിവ ഉപയോഗിച്ചാണ് ബൊമ്മകളുടെ മുഖവും തലയും മറച്ചിരിക്കുന്നത്.
ഇസ്ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദ്ദേശം പുറപ്പടുവിച്ചത്. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ശരിയത്ത് നിയമത്തിന്റെ ലംഘനമാണെന്നും ബൊമ്മകളുടെ തല വെട്ടണമെന്നുമാണ്, താലിബാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നത്.
മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സംഭവം: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ ഇത്തരം കർശനമായ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റുകയായിരുന്നു.
Post Your Comments