ThiruvananthapuramLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു : ബൈ​ക്ക് യാ​ത്രക്കാരന് ഗു​രു​ത​ര​ പ​രി​ക്ക്

ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് സ്വ​ദേ​ശി വി​ഷ്ണു​വിനാണ് പരിക്കേറ്റത്

കാ​ട്ടാ​ക്ക​ട: നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാര​ന് ഗു​രു​ത​ര ​പ​രി​ക്കേറ്റു. ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് സ്വ​ദേ​ശി വി​ഷ്ണു​വിനാണ് പരിക്കേറ്റത്. വിഷ്ണുവി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘ഹോസ്റ്റൽ വാർഡൻ പീഡിപ്പിക്കുന്നു, പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരുടെ കിടപ്പറയിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു’

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പേ​യാ​ട് മൂ​ങ്ങോ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കാ​ട്ടാ​ക്ക​ട​യ്ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : സ്വ​​കാ​​ര്യ​ബ​​സ് ഇ​​ല​ക്​​ട്രി​​ക് സ്‌​​കൂ​​ട്ട​​റി​ലിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരന്‍റെ കൈയിലൂടെ ബസ് കയറിയിറങ്ങി

അതേസമയം, അ​ടു​ത്തി​ടെ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി ന​വീ​ക​രി​ച്ചി​രു​ന്നു. ഈ ​റോ​ഡ് വ​ഴി അ​മി​ത​വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം ഉ​യരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button