KottayamNattuvarthaLatest NewsKeralaNews

അന്യസംസ്ഥാനക്കാരായ ദ​​മ്പ​​തി​​കൾക്ക് നേരെ ആ​​ക്ര​​മ​​ണം: നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വേ​​ളൂ​​ര്‍ മാ​​ണി​​ക്കു​​ന്നം ഭാ​​ഗ​​ത്ത് പു​​തു​​വാ​​ക്ക​​ല്‍ അ​​ന്‍​ജി​​ത്ത് പി.​ ​അ​​നി​​ല്‍ (22), തി​​രു​​വാ​​തു​​ക്ക​​ല്‍ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന താ​​ഴ​​ത്ത​​ങ്ങാ​​ടി പ​​ള്ളി​​ക്കോ​​ണം കാ​​വു​​ങ്ക​​ല്‍ പ​​റ​​മ്പി​​ല്‍ എ​​സ്. സൂ​​ര്യ​​ന്‍ (23), വേ​​ളൂ​​ര്‍ എ​​സ്എ​​ന്‍​ഡി​​പി ശ്മ​​ശാ​​നം ഭാ​​ഗ​​ത്ത് പ​​ന​​ച്ചി​​ത്ത​​റ വി​​പി​​ന്‍ ജോ​​സ​​ഫ് ഫി​​ലി​​പ്പ് (22), വേ​​ളൂ​​ര്‍ ബി​​എ​​സ്എ​​ന്‍​എ​​ല്‍ ഓ​​ഫീ​​സി​​ന് സ​​മീ​​പം പു​​റ​​ക്ക​​ട​​മാ​​ലി​​യി​​ല്‍ പി.​​എ. ആ​​ദി​​ഷ് (20) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: അന്യസംസ്ഥാനക്കാരായ ദ​​മ്പ​​തി​​ക​​ളു​​ടെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ല്‍ നാ​​ലു പേ​​ർ അ​​റ​​സ്റ്റിൽ. വേ​​ളൂ​​ര്‍ മാ​​ണി​​ക്കു​​ന്നം ഭാ​​ഗ​​ത്ത് പു​​തു​​വാ​​ക്ക​​ല്‍ അ​​ന്‍​ജി​​ത്ത് പി.​ ​അ​​നി​​ല്‍ (22), തി​​രു​​വാ​​തു​​ക്ക​​ല്‍ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന താ​​ഴ​​ത്ത​​ങ്ങാ​​ടി പ​​ള്ളി​​ക്കോ​​ണം കാ​​വു​​ങ്ക​​ല്‍ പ​​റ​​മ്പി​​ല്‍ എ​​സ്. സൂ​​ര്യ​​ന്‍ (23), വേ​​ളൂ​​ര്‍ എ​​സ്എ​​ന്‍​ഡി​​പി ശ്മ​​ശാ​​നം ഭാ​​ഗ​​ത്ത് പ​​ന​​ച്ചി​​ത്ത​​റ വി​​പി​​ന്‍ ജോ​​സ​​ഫ് ഫി​​ലി​​പ്പ് (22), വേ​​ളൂ​​ര്‍ ബി​​എ​​സ്എ​​ന്‍​എ​​ല്‍ ഓ​​ഫീ​​സി​​ന് സ​​മീ​​പം പു​​റ​​ക്ക​​ട​​മാ​​ലി​​യി​​ല്‍ പി.​​എ. ആ​​ദി​​ഷ് (20) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊലീ​​സ് ആണ് പ്രതികളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്

പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ​​യാ​​ണ് നാ​​ലം​​ഗ സം​​ഘം ആ​​ക്ര​​മി​​ച്ച​​ത്. ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ വി​​റ്റു ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന ദ​​മ്പ​​തി​​ക​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​ന് സ​​മീ​​പ​​ത്തി​​രു​​ന്ന പ്ര​​തി​​ക​​ള്‍ മ​​ദ്യ​​പി​​ച്ച് ബ​​ഹ​​ളം വ​​ച്ചു. ഈ ​​കാ​​ര്യം ദ​​മ്പ​​തി​​ക​​ള്‍ വീ​​ട്ടു​​ട​​മ​​സ്ഥ​​നെ അ​​റി​​യി​​ച്ചു. ഈ ​​വി​​രോ​​ധം മൂ​​ലം പ്ര​​തി​​ക​​ള്‍ ദ​​മ്പ​​തി​​ക​​ളു​​ടെ വീ​​ട്ടി​​ലെ​​ത്തി ചീ​​ത്ത വി​​ളി​​ക്കു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. തു​​ട​​ര്‍​ന്ന്, സ്ഥ​​ല​​ത്തു​നി​​ന്ന് പോ​​യ പ്ര​​തി​​ക​​ള്‍ രാ​​ത്രി​​യി​​ല്‍ വീ​​ണ്ടും തി​​രി​​ച്ചെ​​ത്തി വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി, വാ​​ക്ക​​ത്തി​​യും ക​​ല്ലു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ജ​​ന​​ല്‍ ചി​​ല്ലു​​ക​​ള്‍ ത​​ല്ലി​ത്ത​​ക​​ര്‍​ക്കു​​ക​​യും വീ​​ട്ടി​​ലെ ഫ​​ര്‍​ണി​​ച്ച​​റു​​ക​​ള്‍​ക്ക് നാ​​ശം വ​​രു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. ദ​​മ്പ​​തി​​ക​​ളെ ക​​ല്ലു​​കൊ​​ണ്ട് ഇ​​ടി​​ക്കു​​ക​​യും മ​​ര്‍​ദി​ക്കു​​ക​​യും, ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ തീ​​യി​​ട്ടു ന​​ശി​​പ്പി​​ക്കു​​കയുമായിരുന്നു.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെയ്ത് ഒ​​ളി​​വി​​ല്‍ പോയ പ്രതികളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ കെ.​​ആ​​ര്‍. പ്ര​​ശാ​​ന്ത് കു​​മാ​​ര്‍, എ​​സ്‌​​ഐ കെ. ​​ജ​​യ​​കു​​മാ​​ര്‍, കെ.​​പി. മാ​​ത്യു, , എ​​എ​​സ്‌​​ഐ അ​​നീ​​ഷ് വി​​ജ​​യ​​ന്‍, ബി​​നു ര​​വീ​​ന്ദ്ര​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ ദി​​ലീ​​പ് വ​​ര്‍​മ, എ.​​സി. ജോ​​ര്‍​ജ്, ലി​​ബു ചെ​​റി​​യാ​​ന്‍, വി​​ജ​​യ് ശ​​ങ്ക​​ര്‍, ഷെ​​ജി​​മോ​​ന്‍, ഷൈ​​ന്‍ ത​​മ്പി എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button