Latest NewsKeralaNews

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടന നാളെ മുതൽ പ്രാബല്യത്തിൽ

ടാക്സ് പെയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നത്

സംസ്ഥാനത്ത് ചരക്ക് നികുതി വകുപ്പുമായി ബന്ധപ്പെട്ട പുനഃസംഘടന നാളെ മുതൽ പ്രാബല്യത്തിലാകും. പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. നാളെ വൈകിട്ട് 4:30- ന് പാളയം അയ്യങ്കാളി ഹാളിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. നികുതി വകുപ്പിനെ പൂർണമായും പുനഃസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

ടാക്സ് പെയർ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ജിഎസ്ടി വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നത്. നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോർച്ച തടയുക, നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുന്നത്.

Also Read: അന്യസംസ്ഥാനക്കാരായ ദ​​മ്പ​​തി​​കൾക്ക് നേരെ ആ​​ക്ര​​മ​​ണം: നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ടാക്സ് പെയർ സേവന വിഭാഗത്തിൽ റിട്ടേൺ ഫയലിംഗ് നിരീക്ഷണം, പ്രതിമാസ റിട്ടേണുകളുടെ സൂക്ഷ്മ പരിശോധന, റീഫണ്ട്, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പ് എന്നിവയാണ് ഉൾപ്പെടുന്നത്. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത പരിശോധിക്കുന്ന ചുമതലയാണ് ഓഡിറ്റ് വിഭാഗം നിർവഹിക്കുക. നികുതിവെട്ടിപ്പ് കണ്ടെത്തുകയും തടയുകയുമാണ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button