ThrissurNattuvarthaLatest NewsKeralaNewsCrime

നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു: എഎസ്ഐയ്ക്ക് സസ്പെൻഷൻ

തൃശൂര്‍: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐ സാന്‍റോ അന്തിക്കാടിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. വീസേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ പ്രവീണ്‍ നായകനായ, ‘ചോരന്‍’ എന്ന സിനിമ സംവിധാനം ചെയ്തത് സാന്‍റോ ആണ്. മുൻകൂട്ടി അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പോലീസിലെ ഉന്നതരുമായി പ്രവീണ്‍ റാണയ്ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണ അറസ്റ്റിലായപ്പോൾ, സാന്‍റോ അന്തികാടിനെ റൂറല്‍ പോലീസ് ആസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയിരുന്നു.

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍ 

കേസില്‍ പ്രതിയായതോടെ സംസ്ഥാനം വിട്ട പ്രവീണ്‍ റാണയെ പൊള്ളാച്ചിയില്‍ നിന്നാണു പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും റാണ രക്ഷപ്പെടാനുള്ള സാഹചര്യമൊരുങ്ങിയത് പോലീസിന്‍റെ സഹായത്താലാണെന്നും വ്യാപകമായ ആരോപണമുയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button