KeralaLatest NewsNews

ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ് 

കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ മർദ്ദനം. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. ഒൻപതാം ക്ലാസ്  വിദ്യാർത്ഥി മാഹിനാണ് അധ്യാപകന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സ്കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീന്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുക്കം പൊലീസില്‍ കമറുദ്ദീനെതിരെ പരാതി നല്‍കി. രക്ഷിതാവിന്‍റെ പരാതിയെ തുടർന്ന് അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും പരാതിയില്‍ പറയുന്നു. വരാന്തയില്‍ കൂടെ പോവുകയായിരുന്ന അധ്യാപകന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി. തുടർന്ന് രാത്രി ഒരു മണിയോടെ മകനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button