കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അഞ്ചാം പനി പടരുന്നു. ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. രണ്ട്, ഏഴ് വാർഡുകളിലാണ് ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്‍തത്.
പൗർണമി വായനശാല, ചീയ്യുർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ നിന്ന് 61 കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ നൽകി. നേരത്ത 65 കുട്ടികൾക്ക് വാക്സിൻ നൽകിയിരുന്നു. ഇതുവരെ 126 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ പ്രവർത്തകർ ബോധവത്കരണത്തിന്റെ ഭാഗമായി 850 വീടുകളിൽ നോട്ടീസും വിതരണം ചെയ്തു.
അതേസമയം, നാദാപുരത്ത് അഞ്ചാം പനി വ്യാപകമായിട്ടും കുട്ടികൾക്ക് വാക്‌സിന് നൽകാൻ ആളുകൾ മടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. വാക്സിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നാദാപുരം പഞ്ചായത്ത് മഹല്ല് കമ്മറ്റികളുടെ പിന്തുണ തേടി.
ജനസംഖ്യയേറെയുള്ള പഞ്ചായത്താണെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Post Your Comments