ThiruvananthapuramNattuvarthaLatest NewsKeralaNews

യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം: പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായി, പോലീസ് ലാത്തി വീശി

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ‘സേവ് കേരള’ മാ‍ര്‍ച്ചിൽ അക്രമം. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും മുതിർന്ന ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീ‍ര്‍ന്നതിന് പിന്നാലെയാണ് പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിയുകയും കല്ലേറ് നടത്തുകയും ചെയ്തു.

തുടർന്ന്, പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. ഇതിന് പിന്നാലെ കണ്ണീ‍ര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാൽ പ്രവര്‍ത്തകര്‍ അക്രത്തിൽ നിന്ന് പിന്മാറിയില്ല. ഇതോടെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

സുനിത കൊലക്കേസ്, പ്രതിക്ക് ലൈംഗിക വൈകൃത സ്വഭാവം: ശാരീരിക ബന്ധത്തിനിടെ മൂക്കില്‍ ഇടിച്ച് ചോര വരുത്തും

അഴിമതി, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാന സർക്കാരിനെതിരെ ‘സേവ് കേരള മാർച്ച്’ എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button