PalakkadLatest NewsKeralaNattuvarthaNews

മുന്‍ വൈരാഗ്യം: യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ടമംഗലം കോല്‍ക്കാട്ടില്‍ വീട്ടില്‍ നൗഷാദിനാണ് (38) വെട്ടേറ്റത്

മണ്ണാര്‍ക്കാട്: യുവാവിനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കണ്ടമംഗലം കോല്‍ക്കാട്ടില്‍ വീട്ടില്‍ നൗഷാദിനാണ് (38) വെട്ടേറ്റത്.

Read Also : ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കണ്ടമംഗലം സ്വദേശികളായ ഹംസ, ഷിഹാബ്, ഷഫീക്ക് എന്നിവരാണ് ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. നൗഷാദിന്റെ തലക്കാണ് വെട്ടേറ്റത്. എട്ട് തുന്നിക്കെട്ടുകളുണ്ട്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Read Also : മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം : സയ്യിദ് അക്ബറുദ്ദീന്‍

സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ. പെരിന്തല്‍മണ്ണയില്‍ നടന്ന പ്രശ്നം അടുത്തിടെ ഒത്ത് തീര്‍പ്പിലായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രിയില്‍ നൗഷാദ് വീണ്ടും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button