ദീര്‍ഘകാല അസുഖങ്ങളിലേക്കും കുറഞ്ഞ രോഗപ്രതിരോധശേഷിയിലേക്കുമാണ് ആന്റിബയോടിക്സ് നമ്മളെ നയിക്കുന്നത്. ഒരു ചെറിയ പ്രശ്നം വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയില്ലെങ്കില്‍ പല രക്ഷിതാക്കള്‍ക്കും സമാധാനമുണ്ടാകില്ല. അസുഖത്തിന് പെട്ടന്നു ശമനമാകുമെങ്കിലും ഭാവിയില്‍ ഇത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഓരോ വ്യക്തിയുടെയും ശരീരത്തില്‍ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ബാക്ടീരിയകള്‍ ആവശ്യമാണ്. എന്നാല്‍ ആന്റിബയോട്ടിക്സ് ഈ രണ്ടു ബാക്ടീരിയകളെയും നശിപ്പിക്കും. വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി ഉള്‍പ്പെടെയുള്ള ന്യൂട്രിയന്റ്സിനെയും ഇത് സാരമായി ബാധിക്കും.
Post Your Comments