Latest NewsIndia

ഇന്ത്യക്കാരിലിനി ഈ ആന്‍റി ബയോട്ടിക് മരുന്നുകൾ ഫലിക്കില്ല? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിൽ രണ്ട് ആളുകളില്‍ ആന്‍റി ബയോട്ടിക് മരുന്നുകൾ ഫലിക്കില്ലെന്ന് പഠനറിപ്പോർട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാസമായി ആന്‍റി ബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തതും മാരക അസുഖങ്ങൾ ഇല്ലാത്തതുമായ 207 പേരുടെ സാമ്പിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.

ഇവരില്‍ 139 പേരും ആന്‍റിബയോട്ടിക്കുകള്‍ ഇല്ലാതെ തന്നെ രോഗങ്ങളെ ചെറുക്കാനുള്ള ശേഷി കാണിക്കുകയുണ്ടായി. സെഫാലോസ്ഫോറിന്‍സ്, ഫ്ളൂറോക്വിനോലനസ് എന്നീ മരുന്നുകളാണ് ഇന്ത്യക്കാരിൽ ഫലിക്കാത്തത്. അമിതമായി ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നവരുടെ ദഹനവ്യവസ്ഥയില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള ഒരു സംവിധാനം സ്വയമേ ഉണ്ടാകും. ഈ പ്രതിരോധത്തില്‍ മരുന്നിന് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഒരുപക്ഷേ ഇത് തുടര്‍ന്നാല്‍ ഏറ്റവും വീര്യമുള്ള മരുന്നും ഫലം ചെയ്യാതെ വരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button