രാജ്യത്ത് ക്രൂഡോയിൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം, ഡീസൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി കേന്ദ്ര സർക്കാർ. കണക്കുകൾ പ്രകാരം, ക്രൂഡോയിലിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 2,100 രൂപയിൽ നിന്ന് 1,900 രൂപയായാണ് കുറച്ചത്. എടിഎഫിന്റെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 4.5 രൂപയിൽ നിന്ന് 3.5 രൂപയായും, ഡീസലിന്റെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 6.5 രൂപയിൽ നിന്ന് 5 രൂപയായുമാണ് കുറച്ചത്.
ക്രൂഡോയിൽ വില കുതിച്ചുയരുമ്പോൾ കമ്പനികൾക്ക് അധിക ചിലവില്ലാതെ ലഭിച്ച വരുമാനത്തിനാണ് കേന്ദ്ര സർക്കാർ വിൻഡ് ഫാൾ ടാക്സ് ഏർപ്പെടുത്തുന്നത്. എല്ലാ മാസവും രണ്ട് തവണയാണ് വിൻഡ് ഫാൾ ടാക്സ് പരിഷ്കരിക്കുക. 2022 ഡിസംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം, ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്.
Also Read: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ
Post Your Comments