Latest NewsArticleNewsIndia

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ട്

ഡൽഹി : രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1950-ൽ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുക്കാർണോയെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതൽ സൗഹൃദ രാജ്യങ്ങളുടെ നേതാക്കൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. 1952-ലും 1953-ലും 1966-ലും മുഖ്യാതിഥിയായി ഒരു വിദേശ നേതാവില്ലാതെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നത്.

ഇപ്പോൾ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു വിദേശ അതിഥി റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്. കൊവിഡ് പകര്‍ച്ചവ്യാധി കാരണം, രണ്ട് വര്‍ഷമായി ഒരു വിദേശ അതിഥിയും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 2021-ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍, കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.

2020-ൽ അന്നത്തെ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആയിരുന്നു മുഖ്യാതിഥി. മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ (2015), റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ (2007), മുൻ ഫ്രഞ്ച് പ്രസിഡന്റുമാരായ നിക്കോളാസ് സർക്കോസി (2008), ഫ്രാങ്കോയിസ് ഹോളണ്ട് (2016) എന്നിവരും മുമ്പ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരുന്നു.

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആണ്. ഇതാദ്യമായാണ് ഈജിപ്ത് പ്രസിഡന്റ് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നത്. അബ്ദുല്‍ ഫത്താഹ് അല്‍സീസിയെക്കുറിച്ചറിയാം.

Read Also : സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

ആരാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ?

ഈജിപ്തിലെ ആറാമത്തെ പ്രസിഡന്റാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. 1954 നവംബര്‍ 19 ലാണ് അദ്ദേഹത്തിന്റെ ജനനം. 2014-ല്‍ ഈജിപ്തിന്റെ പ്രസിഡന്റായ അദ്ദേഹം 2018-ലും അധികാരം നിലനിര്‍ത്തി. നേരത്തെ 2013-ലും 2014-ലും ഈജിപ്തിന്റെ ഉപ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012-13 വര്‍ഷത്തില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

അല്‍സീസി പ്രസിഡന്റാകുന്നതിന് മുമ്പ് ഈജിപ്ഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. 2014-ല്‍ ഈജിപ്ഷ്യന്‍ ആര്‍മിയില്‍ നിന്ന് ജനറല്‍ റാങ്കോടെ വിരമിച്ചു. 2010 മുതല്‍ 2012 വരെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2014 ജനുവരിയില്‍ അല്‍സീസി ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നേടിയിരുന്നു.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു അബ്ദുല്‍ ഫത്താഹ് അല്‍സീസി. അദ്ദേഹത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദം അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം അധികാരത്തിലെത്തിയത്.

അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും തമ്മില്‍ ഒട്ടേറെ സാമ്യതകളുണ്ട്. ഇരുവരും 2014-ല്‍ അധികാരത്തിലെത്തിയവരാണ്. തുടര്‍ച്ചയായി രണ്ടാം വട്ടവും മികച്ച ഭൂരിപക്ഷം നേടി ഇരുവരും അധികാരത്തില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button