Latest NewsNewsIndia

സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് സാക്ഷിയായി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്യം എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍തവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിഥി. ഈജിപ്ത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാര്‍ച്ച് ചെയ്തു.

Read Also: പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്; ഗുരുതര തെറ്റെന്ന് വനംമന്ത്രി

തദ്ദേശിയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ രാജ്യത്തിന്റെ സ്വയംപര്യാപ്തയുടെ പ്രതീകമായി. സൈന്യത്തിനൊപ്പം അര്‍ധസൈനിക പൊലീസ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു.

കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളുടെയും ഏഴ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അവതരിപ്പിച്ചു. ഭൂരിഭാഗം നിശ്ചലദൃശ്യങ്ങളുടെയും പ്രമേയം സ്ത്രീ ശക്തിയായിരുന്നു.

 

റഫാല്‍ ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയുടെ വ്യോമസേന ശക്തിയുടെ സാക്ഷ്യമായി. 479 കലാകാരന്‍മാര്‍ ചേര്‍ന്ന് കലാരൂപങ്ങളം നൃത്തവും അവതരിപ്പിച്ചു.

തെരുവ് കച്ചവടക്കാര്‍, സെന്‍ട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രത്യേക അതിഥികളായി എത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button