കോട്ടയം :മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അമ്മയും രണ്ടു പെണ്‍മക്കളും മരിച്ച കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അപകടത്തിന് ഇടയാക്കിയ വാഹനമോടിച്ച കോട്ടയം പേരൂര്‍ മുള്ളൂര്‍ ഷോണ്‍ മാത്യു (23) വിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.
Read Also : ആസ്ത്മയുള്ളവര്‍ തണുപ്പ്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
2019 മാര്‍ച്ച് 4നാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂര്‍ പൂവത്തുംമൂട് ബൈപാസ് റോഡിലുണ്ടായ അപകടത്തില്‍ കാവുംപാടം കോളനിയില്‍ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അനു (20), നൈനു (16) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ഇവര്‍ മരിച്ചത്. റോഡ് സൈഡിലൂടെ നടന്നുപോകുകയായിരുന്ന ലെജിയെയും മക്കളെയും അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
തുടര്‍ന്ന്, ഏറ്റുമാനൂര്‍ പൊലീസ് ആണ് കേസ് അന്വേഷിച്ച് ഷോണ്‍ മാത്യു ആണ് വാഹനം ഓടിച്ചത് എന്ന് കണ്ടെത്തിയത്. കോട്ടയം അഡീഷനല്‍ സെഷന്‍ ജഡ്ജി സാനു എസ്.പണിക്കരാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ജയചന്ദ്രന്‍ ഹാജരായി.
Post Your Comments